Skip to content

പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ശ്രീലങ്ക, ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഏഷ്യ കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഒരു റൺസിൻ്റെ ആവേശവിജയം കുറിച്ച് ശ്രീലങ്ക. മത്സരത്തിലെ വിജയത്തോടെ ശ്രീലങ്ക ഇന്ത്യയ്ക്കൊപ്പം ഫൈനലിൽ പ്രവേശിച്ചു.

അവസാന ഓവറുകളിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് ശ്രീലങ്ക മത്സരത്തിൽ വിജയം കുറിച്ചത്. ശ്രീലങ്ക ഉയർത്തിയ 123 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 107 ന് 3 എന്ന ശക്തമായ നിലയിൽ നിന്നാണ് പാകിസ്ഥാൻ തകർന്നത്.

സെമിഫൈനലിൽ തായ്‌ലൻഡിനെതിരെ 74 റൺസിൻ്റെ വിജയം നേടിയാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന തായ്‌ലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

28 പന്തിൽ 42 റൺസ് നേടിയ ഷഫാലി വർമ്മയും 36 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും രാജേശ്വരി ഗയ്ക്ക്വാദ് രണ്ട് വിക്കറ്റും നേടി. ഒക്ടോബർ 15 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.