Skip to content

ബെയർസ്റ്റോ ഇല്ലെങ്കിലെന്താ, മറ്റൊരു വെടിക്കെട്ട് താരത്തെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തി ഇംഗ്ലണ്ട്

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 2005 ന് ശേഷം പാകിസ്ഥാനിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. നേരത്തെ പാകിസ്ഥാനിൽ നടന്ന 7 മത്സരങ്ങളുടെ ടി20 പരമ്പര ഇംഗ്ലണ്ട് 4-3 ന് സ്വന്തമാക്കിയിരുന്നു.

ബെൻ സ്റ്റോക്സിൻ്റെയും ബ്രണ്ടൻ മക്കല്ലത്തൻ്റെയും കീഴിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ വിദേശ ടെസ്റ്റ് പരമ്പരയാണിത്. ഇംഗ്ലീഷ് സമ്മറിൽ വിജയിച്ച ബാസ്ബോൾ സമീപനം ഏഷ്യയിലും ഇംഗ്ലണ്ട് തുടരുമെന്ന സൂചനയാണ് ഇംഗ്ലണ്ടിൻ്റെ ടീം സെലക്ഷൻ നയിക്കുന്നത്. പരിക്കിനെ തുടർന്ന് ബെയർസ്റ്റോ പുറത്തായതിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ വെടിക്കെട്ട് താരം ലിയാം ലിവിങ്സ്റ്റണെ ഇംഗ്ലണ്ട് ടീമിൽ ഉൾപെടുത്തി. മോശം പ്രകടനം കാഴ്ച്ചവെച്ച അലക്സ് ലീസ്, മാത്യു പോട്ട്സ് എന്നിവരെ ടീമിൽ നിന്നും ഇംഗ്ലണ്ട് ഒഴിവാക്കുകയും ചെയ്യും. സീനിയർ പേസർ സ്റ്റുവർട്ട് ബ്രോഡിന് പറ്റർനിറ്റി അവധിയും ഇംഗ്ലണ്ട് അനുവദിച്ചു.

ജാക്ക് ലീച്ച് മാത്രമാണ് ടീമിലെ സെപ്ഷ്യലിസ്റ്റ് സ്പിന്നർ. കൂടാതെ ലിയാം ലിവിങ്സ്റ്റൻ്റെ ഓൾ റൗണ്ടർ കാഴിവും ഇംഗ്ലണ്ട് പരമ്പരയിൽ ഉപയോഗിച്ചേക്കും.

ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ് (WK), വിൽ ജാക്സ്, കീറ്റൺ ജെന്നിംഗ്സ്, ജാക്ക് ലീച്ച്, ലിയാം ലിവിംഗ്സ്റ്റൺ, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, മാർക്ക് വുഡ്