Skip to content

സൂപ്പർമാൻ സ്റ്റോക്സ്, ഓസ്ട്രേലിയക്കെതിരെ അവിശ്വസനീയ ഫീൽഡിങ് മികവ് പുറത്തെടുത്ത് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവിശ്വസനീയ ഫീൽഡിങ് മികവിലൂടെ ബൗണ്ടറി സേവ് ചെയ്ത് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്.

ഓസ്ട്രേലിയൻ ഇന്നിങ്സിൽ സാം കറൻ എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു തകർപ്പൻ ഫീൽഡിങിലൂടെ സ്റ്റോക്സ് ബൗണ്ടറി സേവ് ചെയ്തത്. ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്ക് ലോങ് ഓഫിലേക്ക് ഉയർത്തിഅടിച്ച പന്ത് ബൗണ്ടറികടക്കും മുൻപ് ഉയർന്നുചാടികൊണ്ട് കൈപിടിയിലൊതുക്കുകയും താൻ ബൗണ്ടറി ലൈനിലേക്ക് വീഴും മുൻപേ പന്ത് ഗ്രൗണ്ടിലേക്ക് എറിയുകമായിരുന്നു.

മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയിലെ 8 റൺസിന് പരാജയപ്പെടുത്തുകയും മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ ഇംഗ്ളണ്ട് ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളൂ. 45 റൺസ് നേടിയ മിച്ചൽ മാർഷും 23 പന്തിൽ 40 റൺസ് നേടിയ ടിം ഡേവിഡും മാത്രമേ ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 പന്തിൽ 82 റൺസ് നേടിയ ഡേവിഡ് മലാൻ്റെയും 27 പന്തിൽ 44 റൺസ് നേടിയ മോയിൻ അലിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്.