Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ നൂറിൽ സ്ഥാനം നേടി സഞ്ജു സാംസൺ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി സഞ്ജു സാംസൺ. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി താരം കുറിച്ചിരുന്നു. ഇതിന് പുറകെയാണ് മികച്ച നേട്ടം സഞ്ജു സാംസൺ കുറിച്ചത്.

ആദ്യ മത്സരത്തിൽ 63 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ പുറത്താകാതെ 30 റൺസ് നേടിയിരുന്നു. ഈ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ 93 ആം സ്ഥാനത്തെത്തുവാൻ സജ്ജുവിന് സാധിച്ചു. സഞ്ജുവിൻ്റെ കരിയർ ബെസ്റ്റ് റാങ്കിങ് ആണിത്. പരമ്പരയ്ക്ക് മുൻപ് റാങ്കിങിൽ 197 ആം സ്ഥാനത്താണ് സഞ്ജുവുണ്ടായിരുന്നത്. ഇനിയും സ്ഥിരതയോടെ അവസരങ്ങൾ ലഭിച്ചാൽ റാങ്കിങിൽ ഏറെ മുന്നേറ്റം നടത്തുവാൻ സഞ്ജുവിന് സാധിക്കും.

നഷ്ടപെടുന്ന ഓരോ മത്സരത്തിനും എട്ട് പോയിൻ്റ് വീതം റാങ്കിങിൽ നഷ്ടപെടും. സ്ഥിരമായി അവസരങ്ങൾ ലഭിക്കാതിരുന്നിട്ടും റാങ്കിങിലെ ഈ നേട്ടം അഭിനന്ദനാർഹം തന്നെയാണ്. 442 പോയിൻ്റാണ് നിലവിൽ സഞ്ജുവിനുള്ളത്. ടീമിലെ സ്ഥിരസാന്നിധ്യമായ റിഷഭ് പന്തിന് 476 പോയിൻ്റ് മാത്രമാണുള്ളത്.

പരമ്പരയിൽ സെഞ്ചുറിയടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച ശ്രേയസ് അയ്യർ 33 ആം സ്ഥാനത്തെത്തിയപ്പോൾ ശുഭ്മാൻ ഗിൽ 37 ആം സ്ഥാനത്തെത്തി. പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ശിഖാർ ധവാൻ റാങ്കിങിൽ പതിനേഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.