Skip to content

ഫീൽഡിങ് മനപൂർവ്വം തടസ്സപെടുത്തിയിട്ടും വേഡിനെതിരെ അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ജോസ് ബട്ട്ലർ

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുളള ആദ്ധ്യയ് ടി20 മത്സരത്തിനിടെ മനപൂർവ്വം ഫീൽഡിങ് തടസ്സപെടുത്തിയിട്ടും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ മാത്യു വേഡിൻ്റെ വിക്കറ്റിനായി അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ.

മത്സരത്തിൽ മാർക്ക് വുഡ് എറിഞ്ഞ പതിനേഴാം ഓവറിലാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന സംഭവം അരങ്ങേറിയത്. മാർക്ക് വുഡ് എറിഞ്ഞ പന്ത് വേഡിൻ്റെ ബാറ്റിൽ ടോപ്പ് എഡ്ജ് ചെയ്യുകയും ബാറ്റിങ് ക്രീസിനടുത്ത് ഉയർന്നുപൊങ്ങുകയും ചെയ്തു. മറ്റു ഫീൽഡർമാർ അടുത്തില്ലാത്തതിനാൽ ബൗളറായ മാർക്ക് വുഡ് തന്നെ ക്യാച്ച് എടുക്കാനായി ഓടിയടുത്തു.

എന്നാൽ ഇതിനിടയിൽ ക്രീസ് വിട്ടിറങ്ങി തിരികെ ക്രീസിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു മനപൂർവ്വം കൈകൾ ഉപയോഗിച്ചുകൊണ്ട് വുഡിനെ തടയുകയായിരുന്നു. ക്യാച്ച് മിസ്സായതിനെ തുടർന്ന് അമ്പയർമാർ കൂടിയാലോചിച്ചുവെങ്കിലും ഇംഗ്ലണ്ട് അപ്പീൽ ചെയ്യാത്തതിനാൽ മത്സരം പുനരാരംഭിക്കുകയും ചെയ്തു.

” എൻ്റെ ശ്രദ്ധ മുഴുവൻ പന്തിൽ തന്നെയായിരുന്നു, അതിനാൽ അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കുറപ്പില്ല. അപ്പീൽ നൽകണോയെന്ന് അമ്പയർമാർ എന്നോട് ചോദിച്ചു. പക്ഷേ ഓസ്ട്രേലിയയിൽ ഇനി കുറച്ചുകാലം തുടരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ട്രിപ്പിൻ്റെ തുടക്കത്തിൽ തന്നെ റിസ്ക് എടുക്കേണ്ടെന്ന് ഞാൻ കരുതി. ” അപ്പീൽ ചെയ്യാതിരുന്നതിനെ കുറിച്ച് ബട്ട്ലർ പ്രതികരിച്ചു.

പക്ഷേ ലോകകപ്പിലെ ഒരു മത്സരത്തിലായിരുന്നു മാത്യു വേഡ് ഇത് ചെയ്തതെങ്കിൽ തീർച്ചയായും അപ്പീൽ ചെയ്തേനെയെന്നും ബട്ട്ലർ കൂട്ടിച്ചേർത്തു.