Skip to content

വിവാദം! ക്യാച്ച് എടുക്കുന്നതിനിടെ മാർക്ക് വുഡിനെ തടഞ്ഞ് വേഡ് – വീഡിയോ

ക്രിക്കറ്റ് ലോകത്ത് ചൂടൻ ചർച്ചകൾക്ക് വഴിവെച്ച് മാത്യു വേഡിന്റെ പ്രവർത്തി. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ തന്റെ ക്യാച്ച് എടുക്കാൻ ഓടിയെത്തിയ പേസർ മാർക്ക് വുഡിനെ തള്ളിയതാണ് വിവാദ സംഭവം. 17ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മാർക് വുഡിന്റെ ഷോർട്ട് ഡെലിവറിയിൽ വേഡിന്റെ ഷോട്ട് സ്‌ട്രൈക് എൻഡിൽ ഉയരുകയായിരുന്നു. പന്തെറിഞ്ഞ മാർക് വുഡ് ക്യാച്ച് കൈക്കലാക്കാൻ ഓടിയെത്തി.

എന്നാൽ മാർക് വുഡിനെ ക്യാച്ചിൽ നിന്ന് തടയുന്ന തരത്തിൽ കൈ കൊണ്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു.
വേഡിന്റെ പ്രവർത്തിയിൽ പരാതിയുമായി ഇംഗ്ലണ്ട് താരങ്ങൾ സമീപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. വേഡ് അറിഞ്ഞ് കൊണ്ട് വുഡിന്റെ ദേഹത്ത് കൈ വെക്കുന്നത് റിപ്ലേകളിൽ നിന്ന് വ്യക്തമാണ്. വേഡിനെ വിമർശിച്ച് ആരാധകരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

മത്സരത്തിൽ ഇംഗ്ലണ്ട് 8 റൺസിന് ജയം നേടിയിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 209 വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് 20 ഓവർ പൂർത്തിയപ്പോൾ 200 റൺസ് മാത്രമാണ് എടുക്കാനായത്. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടപ്പോൾ 7  റൺസ് മാത്രമാണ് നേടാനായത്. 51 പന്തിൽ 84 റൺസ് നേടിയ ഹെയ്ൽസാണ് പ്ലേയർ ഓഫ് ദി മാച്ച്.

https://twitter.com/Cricketracker/status/1579080966978801664?t=qQlH0RPgl7-CT7Jhjk_EQg&s=19