Skip to content

ആ ചരിത്ര നേട്ടം സ്വന്തമാക്കാൻ ഓസ്‌ട്രേലിയൻ നായകനാകുമോ 

ഓസ്‌ട്രേലിയ സൗത്താഫ്രിക്ക ടീമുകൾ തമ്മിലുള്ള നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നാളെ തുടങ്ങും  . ഏറെ പ്രേതീക്ഷയോടെയാണ് ഇരു ടീമുകളും പരമ്പരയെ ഉറ്റുനോക്കുന്നത് . 1992 ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ഇതുവരെയും സൗത്താഫ്രിക്കക്ക് തങ്ങളുടെ തട്ടകത്തിൽ ഒരു ടെസ്റ്റ് സീരീസ് വിജയിക്കാൻ സാധിച്ചിട്ടില്ല . ഈ ഒരു നാണകേട് മറികടക്കാൻ ആയിരിക്കും സൗത്താഫ്രിക്കൻ ടീം ഇറങ്ങുന്നത് . എന്നാൽ 2016 ൽ ഓസ്‌ട്രേലിയയിൽ നേടിയ 2-1 ന്റെ സീരീസ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആണ് സൗത്താഫ്രിക്ക . 

ചരിത്ര നേട്ടം ലക്ഷ്യമിട്ട്  സ്റ്റീവ് സ്മിത്ത് 

ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിന് നിലവിൽ 947 പോയിന്റ് ആണ് ഉള്ളത് . ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പോയിന്റ് ആണിത് . ഡോൺ ബ്രാഡ്മാൻ ആണ് ടെസ്റ്റ് റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാറ്റ്സ്മാൻ . 15 പോയിന്റ് കൂടെ നേടിയാൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാറ്റ്സ്മാൻ എന്ന ചരിത്ര നേട്ടം സ്മിത്തിന് സ്വന്തമാക്കാം . 

നാളത്തെ മത്സരത്തോടെ സ്റ്റീവ് സ്മിത്ത് 200 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കും . 81 റൺസ് കൂടെ നേടിയാൽ 10000 അന്താരാഷ്ട്ര റൺസ് സ്മിത്തിന് തികക്കാം .