Skip to content

മുട്ടുകുത്തി പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 67 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. വിജയത്തോടെ പരമ്പര 4-3 ന് മൊയിൻ അലിയും കൂട്ടരും സ്വന്തമാക്കി.

മത്സരത്തിൽ ഇംഗ്ളണ്ട് ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 43 പന്തിൽ 56 റൺസ് നേടിയ ഷാൻ മസൂദ് മാത്രമാണ് പാകിസ്ഥാൻ നിരയിൽ പിടിച്ചുനിന്നത്.

മൊഹമ്മദ് റിസ്വാൻ ഒരു റൺ മാത്രം നേടി പുറത്തായപ്പോൾ ബാബർ അസം നാല് റൺസ് നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഡേവിഡ് വില്ലി നാലോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 പന്തിൽ പുറത്താകാതെ 78 റൺസ് നേടിയ ഡേവിഡ് മലാൻ, 19 പന്തിൽ 30 റൺസ് നേടിയ ബെൻ ഡക്കറ്റ്, 29 പന്തിൽ 46 റൺസ് നേടിയ ഹാരി ബ്രൂക് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടിയത്.