Skip to content

തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തിലെ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയ്ക്കൊപ്പം ബാബർ അസം എത്തിയത്.

മത്സരത്തിൽ 41 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ ബാബർ അസം 59 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ 87 റൺസ് ബാബർ അസം അടിച്ചുകൂട്ടിയിരുന്നു.

മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 3000 റൺസ് ബാബർ അസം പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ബാറ്റ്സ്മാൻ കൂടിയാണ് ബാബർ അസം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കിങ് കോഹ്ലിയ്ക്കൊപ്പമാണ് ഈ നേട്ടത്തിൽ ബാബർ അസം എത്തിയത്. ഇരുവരും വെറും 81 ഇന്നിങ്സിൽ നിന്നുമാണ് അന്താരാഷ്ട്ര ടി20 യിൽ 3000 റൺസ് പൂർത്തിയാക്കിയത്. 101 ഇന്നിങ്സിൽ നിന്നും 3000 റൺസ് പൂർത്തിയാക്കിയ ന്യൂസിലാൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിലാണ് ഇരുവർക്കും പുറകിലുള്ളത്.

അന്താരാഷ്ട്ര ടി20 യിൽ 3000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ബാബർ അസം. 3694 റൺസ് നേടിയ രോഹിത് ശർമ്മ, 3663 റൺസ് നേടിയ വിരാട് കോഹ്ലി, 3497 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ, 3011 റൺസ് നേടിയ പോൾ സ്റ്റിർലിങ് എന്നിവരാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 3000 റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.