Skip to content

സ്റ്റോക്സ് തിളങ്ങി ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം . ബെൻ സ്റ്റോക്‌സിന്റെ ഓൾ റൗണ്ടർ മികവാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത് . വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡിന് ഓപ്പമെത്തി . 

സ്കോർ : ന്യൂസിലാൻഡ് – 223/10 (49.4) ഇംഗ്ലണ്ട് 225/4 (37.5) 

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് തകർച്ചയോടെയാണ് തുടങ്ങിയത് . ഫിഫ്റ്റി നേടിയ മാർട്ടിൻ ഗുപ്ടിൽ മാത്രമാണ് മുൻനിര ബാറ്റ്‌സ്മാന്മാരിൽ തിളങ്ങിയത് . ഒരു ഘട്ടത്തിൽ 147-8 എന്ന നിലയിലായിരുന്ന ന്യൂസിലാൻഡിന് 52 പന്തിൽ 63 റൺസ് നേടിയ സാന്റിനേർ ആണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് , ക്രിസ് വോക്‌സ് , മൊയീൻ അലി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി . 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ബെൻ സ്റ്റോക്സ് – ഇയോൺ മോർഗൻ കൂട്ടുകെട്ട് വിജയത്തിൽ എത്തിച്ചു . മോർഗൻ 62 റൺസ് എടുത്ത് പുറത്തായപ്പോൾ ബെൻ സ്റ്റോക്സ് 74 പന്തിൽ 63 റൺസും ജോസ് ബട്ട്ലർ 20 പന്തിൽ 36 റൺസും നേടി  പുറത്താകാതെ നിന്നു . 

മാർച്ച് 3 ന് വെല്ലിങ്ടനിൽ ആണ് 3 ആം ഏകദിനം .