Skip to content

ക്രിക്കറ്റ് പന്തിന്റെ വേഗത അളക്കുന്നതിന് പിന്നിലെ രഹസ്യം 

ഏതൊരു ക്രിക്കറ്റ് ആരാധകനും ക്രിക്കറ്റ് കാണുമ്പോൾ മുതൽ തുടങ്ങിയ സംശയമാണ് ബൗളർ എറിയുന്ന പന്തിന്റെ വേഗത അളക്കുന്നത് എങ്ങനെയെന്ന് . എങ്ങനെയായിരിക്കും അക്തറിന്റെയും ബ്രെറ്റ് ലീയുടെയും സ്റ്റാർക്കിന്റെയും പന്തുകളുടെ വേഗത അളക്കുന്നത് ? പന്തിലോ ഗ്രൗണ്ടിലോ സ്പീഡ് സെൻസറുകൾ ഇല്ല അങ്ങനെയെങ്കിൽ ഏതുതരം ടെക്നോളജിയാണ് ക്രിക്കറ്റിൽ ഉപയോഗിക്കുന്നത് . നമുക്ക് നോക്കാം .

റഡാർ സ്പീഡ് ഗൺ

റഡാർ എന്ന വാക്ക് നമ്മളിൽ ഭൂരിഭാഗം പേരും കെട്ടിട്ടുള്ളതാണ് . സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗത അളക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത് . കേരളത്തിലോ ഇന്ത്യയിലോ ഇത് സുപരിചിതമല്ല എന്നാൽ വിദേശ രാജ്യങ്ങളിൽ ഇത് കാണാം അമിത വേഗതയിൽ പോകുന്ന വാഹങ്ങളെ കണ്ടുപിടിക്കാൻ ട്രാഫിക് പോലീസ് ഈ ഉപകരണം  ഉപയോഗിക്കുന്നു . റഡാർ സ്പീഡ് ഗൺ ആണ് ക്രിക്കറ്റിൽ പന്തിന്റെ വേഗത കണ്ടെത്താൻ ഉപയോഗിക്കുന്നത് .

ഇതെവിടെയാണ് സ്ഥാപിക്കുന്നത്

Sight സ്ക്രീനിന്റെ അടുത്ത് തന്നെയാണ് ഈ ഉപകരണം സ്ഥാപിക്കുന്നത് . പന്തിനെ മാത്രം കേന്ത്രീകരിക്കുന്ന രീതിയിൽ തടസങ്ങൾ ഒന്നും ഇല്ലാതെ ആയിരിക്കും ഇത് സ്ഥാപിക്കുക .


ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത്

ഈ ഉപകരണത്തിന് രണ്ട് പ്രധാന ഭാഗങ്ങൾ ആണ് ഉള്ളത് റിസിവറും ട്രാൻസ്‌മീറ്ററും . ഇതു ഒരു റേഡിയോ തരംഗം സൃഷ്‌ടിക്കുന്നു . ക്രിക്കറ്റ് പന്ത്‌ ഈ തരങ്കത്തിൽ പതിക്കുമ്പോൾ echo സൃഷ്‌ടിക്കുന്നു . തുടർന്ന് Doppler Shift പ്രിൻസിപ്പൽ ഉപയോഗിച്ച് വേഗത കണക്കാക്കുന്നു .

ആദ്യമായി ഉപയോഗിച്ചത്

ടെന്നീസിൽ ആണ് ഈ ടെക്നോളജി ആദ്യമായി ഉപയോഗിച്ചത് .

വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

കാലാവസ്‌ഥ , വായുവിന്റെ വേഗത , പിച്ചിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങൾ വേഗതയെ സ്വാധീനിക്കുന്നു . 


ആർട്ടിക്കിൾ ഇഷ്ട്ടപ്പെട്ടാൽ share ചെയ്യൂ