Skip to content

ICC WT20 QUALIFIERS ; അർജന്റീനക്ക് തുടർച്ചയായ രണ്ടാം തോൽവി 

ഐസിസി ടി20 ചാംപ്യൻഷിപ് അമേരിക്കൻ റീജിയൻ യോഗ്യത റൗണ്ടിൽ അര്ജന്റീനക്ക് തുടർച്ചയായ രണ്ടാം തോൽവി . 124 റൺസിന് ബർമുഡയാണ് അർജന്റീനയെ പരാജയപ്പെടുത്തിയത് . 

ആദ്യം ബാറ്റ് ചെയ്ത ബെർമുഡ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി . മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അർജന്റീനക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . 

ആദ്യ മത്സരത്തിൽ കേമാൻ ഐലൻഡ് അർജന്റീനയെ 5 വിക്കറ്റിന് തകർത്തിരുന്നു .