Skip to content

കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏഷ്യ കപ്പിൽ ഓപ്പണറായി കോഹ്ലി സെഞ്ചുറി നേടിയതിൽ സന്തോഷമുണ്ടെന്നും മറ്റ് ഓപ്പണർമാർ ഇല്ലാത്തതിനാൽ ടീമിലെ മൂന്നാമത്തെ ഓപ്പണറായി കൊഹ്ലിയെ പരിഗണിക്കുമെന്നും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് നടന്ന പ്രസ്സ് കോൺഫ്രൻസിൽ രോഹിത് ശർമ്മ പറഞ്ഞു.

” വിരാട് കോഹ്ലി ഞങ്ങളുടെ മൂന്നാമത്തെ ഓപ്പണറാണ്. ഏഷ്യ കപ്പിലെ അവസാന മത്സരത്തിൽ അവൻ കളിച്ച രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. പക്ഷേ ലോകകപ്പിൽ കെ എൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യും. അവൻ്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. അവൻ ഇന്ത്യൻ ടീമിൻ്റെ പ്രധാനപെട്ട പ്ലേയറാണ്. ”

” ഞങ്ങൾക്ക് ഞങ്ങളുടെ പദ്ധതികളിൽ വ്യക്തതയുണ്ട്. ഞങ്ങൾക്ക് ആശയകുഴപ്പം ഒന്നും തന്നെയില്ല. കെ എൽ രാഹുൽ ടീമിന് എന്താണ് സംഭാവന ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയാം. അവൻ ക്വാളിറ്റിയുള്ള പ്ലേയറും ടീമിലെ പ്രധാനപെട്ട താരവുമാണ്. ടോപ്പ് ഓർഡറിൽ അവൻ്റെ സാന്നിധ്യം ടീമിന് നിർണായകമാണ്.” രോഹിത് ശർമ്മ പറഞ്ഞു.