Skip to content

അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപെടുതിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഐസിസി ടി20 ലോകകപ്പ് നേടുവാൻ സാധിക്കുകയുള്ളൂവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ലോക ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൻ്റെ പ്രാധാന്യം ഗംഭീർ ചൂണ്ടികാട്ടിയത്.

ഇന്ത്യ ചാമ്പ്യന്മാരായ 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ ഓസ്ട്രേലിയയെ പരാജയപെടുത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഏകദിന ലോകകപ്പ് ജേതക്കളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയെ പരാജയപെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.

” ഞാനിത് മുൻപ് പറഞ്ഞിട്ടുള്ളതാണ്, ഞാനിത് ഇപ്പോഴും പറയുന്നു. ഓസ്ട്രേലിയയെ തോൽപ്പിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടുവാൻ സാധിക്കില്ല. 2007 ലെ ടി20 ലോകകപ്പ് നോക്കൂ, നമ്മൾ അവരെ സെമിയിൽ പരാജയപെടുത്തി. 2011 ഏകദിന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ നമ്മൾ അവരെ തകർത്തു. ”

” ഓസ്ട്രേലിയ ഏറ്റവും ശക്തരും മത്സരസ്വഭാവമുള്ള ടീമാണ്. നിങ്ങൾക്ക് ഏതൊരു ടൂർണമെൻ്റ് വിജയിക്കണമെങ്കിലും അവരെ തോൽപ്പിക്കേണ്ടിവരും. ” ഗൗതം ഗംഭീർ പറഞ്ഞു.

സെപ്റ്റംബർ 20 ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), വിരാട് കോഹ്ല, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (wk), ദിനേഷ് കാർത്തിക് (wk), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.