Skip to content

ഇന്ത്യ എ ടീമിൻ്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ, ന്യൂസിലൻഡ് എ യ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കും

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയത് ആരാധകർക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. എന്നിലിപ്പോൾ സഞ്ജുവിൻ്റെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം ന്യൂസിലാൻഡ് എ ടീമിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജു സാംസണായിരിക്കും ഇന്ത്യ എ ടീമിനെ നയിക്കുക.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഈ മാസം 22 നാണ് ആരംഭിക്കുന്നത്. ചെന്നൈയിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും നടക്കുന്നത്. പൃഥ്വി ഷാ, അഭിമന്യു മിഥുൻ, റിതുരാജ് ഗയ്ക്ക്വാദ്, ഷാർദുൽ താക്കൂർ, ഉമ്രാൻ മാലിക്ക് അടക്കമുളള താരങ്ങൾ ടീമിലുണ്ട്. കൂടാതെ അണ്ടർ 19 ലോകകപ്പ് ടീമിലെ താരങ്ങളെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പതിദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ്മ, കുൽദീപ് സെൻ , ശാർദുൽ താക്കൂർ, ഉംറാൻ മാലിക്, നവ്ദീപ് സൈനി, രാജ് അംഗദ് ബാവ