Skip to content

അശ്വിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി സെവാഗ് 

പലരെയും ഞെട്ടിപ്പിക്കുന്ന തീരുമാനം ആണ് ഇന്നലെ കിങ്‌സ് ഇലവൻ പഞ്ചാബ് ടീം നടത്തിയത് . Ipl ൽ ഒരിക്കൽ പോലും നായകൻ ആകാത്ത അശ്വിനെ ക്യാപ്റ്റൻ ആക്കി കൊണ്ടുള്ള തീരുമാനം ചിലരുടെയെങ്കിലും ഞെറ്റി ചുളിപ്പിച്ചു എന്ന് പറയാതെ വയ്യ . യുവരാജ് സിങിനെ പോലുള്ള താരങ്ങൾ ടീമിൽ ഉണ്ടായിട്ടും കഴിഞ്ഞ ഐപി എൽ സീസൺ മുഴുവൻ നഷ്ട്ടപെട്ട അശ്വിനെ ക്യാപ്റ്റൻ ആക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടീം ഡയറക്ടർ കൂടിയായ സെവാഗ് . 

“ടീം ആരാധകരിൽ 90% പേരും ആഗ്രഹിച്ചത് യുവരാജിനെ ക്യാപ്റ്റൻ ആയി കാണുവാനാണ് എന്നാൽ ഒരു ബൗളർ ക്യാപ്റ്റൻ ആകുന്നത് ടീമിന് ഗുണം ചെയ്യും . യുവരാജിനെ ക്യാപ്റ്റൻ ആക്കുവാൻ ആലോചനകൾ ഉണ്ടായിരുന്നു എന്നാൽ ടീം സ്റ്റാഫിൽ ഭൂരിഭാഗം പേരും അശ്വിനെ ക്യാപ്റ്റൻ ആകുവാനാണ് അഭിപ്രായപെട്ടത്  ” സെവാഗ് പറഞ്ഞു . 

യുവരാജ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാൽ ആ ബന്ധം ഒരിക്കലും തന്റെ ക്രിക്കറ്റ് തീരുമാനത്തെ സ്വാധീനിചില്ല എന്നും സെവാഗ് പറഞ്ഞു . 
ലേലത്തിൽ 7.6 കോടി രൂപയ്ക്കാണ്  അശ്വിനെ പഞ്ചാബ് സ്വന്തമാക്കിയത് .