Skip to content

IPL ൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാരെ കാണാം .. 

10 . ഹാഷിം അംല -2 

തന്റെ ഐപിൽ കരിയറിൽ രണ്ട് തവണ അംല സെഞ്ചുറി നേടി . ഒരേ സീസണിൽ ആണ് അംല തന്റെ രണ്ട് സെഞ്ചുറിയും നേടിയത് . മുംബൈ ഇന്ത്യൻസിന് എതിരെ തന്റെ ആദ്യ ipl സെഞ്ചുറി നേടിയ അംല അതെ സീസണിൽ ഗുജറാത്ത് ലയൺസിനെതിരെയും സെഞ്ചുറി നേടി . 

9. ആദം ഗിൽക്രിസ്റ്റ് – 2

2013 ൽ ആണ് ഗിൽക്രിസ്റ്റ് അവസാനമായി ഐപിൽ കളിക്കുന്നത് . 2009 ൽ ഡെക്കാൻ ചാർജേഴ്‌സിന് ഐപിൽ കിരീടം നേടി കൊടുത്ത ഗില്ലി 2008 ൽ മുംബൈക്കെതിരെയും 2011 ൽ ബാംഗ്ലൂരിന് എതിരെയും സെഞ്ചുറി നേടി ..

8. മുരളി വിജയ് – 2

രാജസ്ഥാൻ റോയൽസിന് എതിരെയായിരുന്നു മുരളി വിജയ് തന്റെ ആദ്യ ഐപിൽ സെഞ്ചുറി നേടിയത് തുടർന്ന് 2012 ൽ ഡൽഹി ഡെയർ ഡെവിൾസിന് എതിരെയും മുരളി വിജയ് സെഞ്ചുറി നേടി . 

7. ഷെയിൻ വാട്സൺ – 2 

ഐപിൽ ആദ്യ സീസൺ മുതൽ 2015 വരെ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഈ മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഇതുവരെ രണ്ട് ഐപിൽ സെഞ്ചുറികൾ നേടി . ചെന്നൈ സൂപ്പർ കിങ്സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും എതിരായാണ് വാട്സൺ സെഞ്ചുറി നേടിയത്   . 

6. വീരേന്ദർ സെവാഗ് -2 

Ipl ൽ ഡൽഹിക്ക് വേണ്ടിയും പഞ്ചാബിന് വേണ്ടിയും കളിച്ച സെവാഗ് രണ്ട് ഐപിൽ സെഞ്ചുറികൾ നേടിയിട്ടുണ്ട് . 2011 ൽ ഡെക്കാൻ ചാർജേഴ്‌സിനെതിരെയും 2014 ൽ ചെന്നൈ സൂപ്പർ കിങ്സിനും എതിരെയാണ് സെവാഗ് സെഞ്ചുറി നേടിയത് . 

5 . ബ്രണ്ടൻ മക്കല്ലം – 2

ഐപിൽ ചരിത്രത്തിലെ ആദ്യ സെഞ്ചുറി നേടിയത് മക്കല്ലം ആണ് . ബാംഗ്ലൂരിൽ എതിരായ ആദ്യ മത്സരത്തിൽ 158 റൺസ് ആണ് അന്ന് മക്കല്ലം അടിച്ചു കൂട്ടിയത് . പിന്നീട് സൺറൈസേഴ്‌സിന് എതിരാണ്  മക്കല്ലം സെഞ്ചുറി നേടിയത് . 

4. എ ബി ഡിവില്ലിയേഴ്സ് – 3 

Ipl ൽ ഇതുവരെ മൂന്ന് സെഞ്ചുറികൾ ഡിവില്ലിയേഴ്സ് നേടി . മുംബൈ ഇന്ത്യൻസിന് എതിരെയാണ് ആദ്യമായി ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയത് തുടർന്ന് ചെന്നൈക്ക് എതിരെയും ഗുജറാത്ത് ലയൺസിന് എതിരെയും ഈ സൗത്താഫ്രിക്കൻ സൂപ്പർമാൻ സെഞ്ചുറി നേടി . 

3. ഡേവിഡ് വാർണർ – 3 

ഡൽഹിക്ക് വേണ്ടി Ipl അരങ്ങേറ്റം കുറിച്ച ഈ ഓസ്‌ട്രേലിയൻ വെടിക്കെട്ട് ഓപ്പണർ ഇതു വരെ മൂന്ന് സെഞ്ചുറികൾ നേടി . 2016 ൽ സൺറൈസേഴ്‌സിനെ ഐപിൽ വിജയthil എത്തിച്ച വാർണർ ചെന്നൈക്ക് എതിരെയാണ് തന്റെ ആദ്യ ഐപിൽ സെഞ്ചുറി നേടിയത് . തുടർന്ന് മുംബൈക്കും കൊൽക്കത്തക്കും എതിരെ വാർണർ സെഞ്ചുറി നേടി . 

2. വിരാട് കോഹ്ലി – 4 

Ipl ൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ രണ്ടാമത്തെ ബാറ്റ്സ്മാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് . 2016 ൽ ആണ് തന്റെ ഐപിൽ കരിയറിലെ 4 സെഞ്ചുറിയും കോഹ്ലി നേടിയത് . ഗുജറാത്ത് ലയൺസ്‌ , പുണെ , പഞ്ചാബ് എന്നീ ടീമുകൾക്ക് എതിരെയാണ് കോഹ്ലി സെഞ്ചുറി നേടിയത് . ഇതിൽ ഗുജറാത്ത് ലയൺസിന് എതിരെ രണ്ട് സെഞ്ചുറി കോഹ്ലി നേടി . 

1. ക്രിസ് ഗെയ്ൽ -5 

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയത് ക്രിസ് ഗെയ്ൽ ആണ് .2013 ൽ ആണ് ഗെയ്ൽ ആദ്യ ഐപിൽ സെഞ്ചുറി നേടുന്നത് പുണെക്കെതിരെ 175 റൺസ് ആണ് അന്ന് ഗെയ്ൽ അടിച്ചു കൂട്ടിയത് . ഈ ipl ൽ കിങ്‌സ് ഇലവൻ പഞ്ചാബ് ആണ് ഗെയ്‌ലിനെ സ്വന്തമാക്കിയത് .