Skip to content

അവൻ എന്ത് തെറ്റാണ് ചെയ്തത്, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തിരുന്നതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. സഞ്ജു എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലയെന്നും എന്തുകൊണ്ടും ലോകകപ്പ് ടീമിൽ ഇടം നേടുവാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജുവാണെന്നും തൻ്റെ യുട്യൂബ് ചാനലിൽ കനേരിയ പറഞ്ഞു.

” സഞ്ജുവിനെ പോലെയൊരു താരത്തോട് ഇങ്ങനെ ചെയ്യുന്നത് തീർച്ചയായും അനീതിയാണ്. അവനെ തീർച്ചയായും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതായിരുന്നു. ടീമിൽ നിന്നും അവഗണിക്കാൻ മാത്രം അവൻ എന്ത് തെറ്റാണ് ചെയ്തത്. കൂടാതെ ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടക്കുന്ന ഹോം മത്സരങ്ങളിലും അവനെ അവഗണിച്ചു. ഞാനായിരുന്നുവെങ്കിൽ തീർച്ചയായും പന്തിന് പകരം സഞ്ജുവിന് അവസരം നൽകിയേനെ. ” ഡാനിഷ് കനേരിയ പറഞ്ഞു.

ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. 5 ഇന്നിങ്സിൽ നിന്നും 158.4 സ്ട്രൈക്ക് റേറ്റിൽ ഒരു ഫിഫ്റ്റിയടക്കം 179 റൺസ് ഈ വർഷം സഞ്ജു സാംസൺ നേടിയിരുന്നു.

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:

രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, യുസ്വേന്ദ്ര ചഹാൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്