Skip to content

സഞ്ജു പുറത്തുതന്നെ, ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജസ്പ്രീത് ബുംറ തിരിച്ചെത്തി

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തി. ഏഷ്യ കപ്പിൽ മോശം പ്രകടനം കാഴ്ച്ചവെച്ച റിഷഭ് പന്ത് ലോകകപ്പ് ടീമിലും സ്ഥാനം നിലനിർത്തി. സഞ്ജു സാംസണ് ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. പരിക്കേറ്റ രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപെടുത്തിയിട്ടില്ല. ഏഷ്യ കപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രവി ബിഷ്നോയ്ക്കും ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല.

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം : രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദിനേഷ് കാർത്തിക് (wk), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

സ്റ്റാൻഡ്ബൈ; മൊഹമ്മദ് ഷാമി, ശ്രേയസ് അയ്യർ, രവി ബിഷ്നോയ്, ദീപക് ചഹാർ

ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ടാം ഗ്രൂപ്പിൽ സൗത്താഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുള്ളത്. കൂടാതെ യോഗ്യത റൗണ്ടിൽ വിജയിക്കുന്ന രണ്ട് ടീമുകൾ ഗ്രൂപ്പിൽ ഇടം നേടും. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് ഒന്നാം ഗ്രൂപ്പിലുള്ളത്. ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയും മുൻ ടി20 ജേതാക്കളായ വെസ്റ്റിൻഡീസും യോഗ്യത റൗണ്ടിൽ നമീബിയ, നെതർലൻഡ്സ്, യു എ ഇ, അയർലൻഡ്, സ്കോട്ലൻഡ്, സിംബാബ്‌വെ എന്നീ ടീമുകൾക്കൊപ്പം കളിക്കും.