Skip to content

സഞ്ജുവിനെ പാടെ അവഗണിച്ച് ബിസിസിഐ, ഓസ്ട്രേലിയ, സൗത്താഫ്രിക്ക പരമ്പരകളിൽ പോലുമില്ല

ഇന്ത്യൻ ടി20 ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ പാടെ അവഗണിച്ച് ബിസിസിഐ. ഐസിസി ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും അവഗണിച്ചതിനൊപ്പം ഈ മാസം ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടക്കുന്ന പരമ്പരകളിലും സഞ്ജുവിന് അവസരം ലഭിച്ചില്ല.

ഏഷ്യ കപ്പിൽ റിഷഭ് പന്തും ഹൂഡയും അടക്കമുള്ള മധ്യനിരയുടെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിന് ടീമിൽ അവസരം ലഭിച്ചേക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഏഷ്യ കപ്പിനുള്ള ടീമിൽ നിന്നും കാര്യമായ മാറ്റമൊന്നും ഇന്ത്യൻ ടീമിൽ ഉണ്ടായില്ല. സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയും ഒപ്പം ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ടീമിൻ്റെ ശക്തി വർദ്ധിപ്പിക്കും. ആവേശ് ഖാൻ ടീമിൽ നിന്നും പുറത്തായപ്പോൾ ഏഷ്യ കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത അർഷ്ദീപ് സിങ് ലോകകപ്പ് ടീമിലും ഇടം നേടി.

ലോകകപ്പിനുള്ള ടീമിൽ ബാക്കപ്പ് പ്ലേയറായി ഇടം നേടിയ മൊഹമ്മദ് ഷാമിയെ ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടക്കാനിരിക്കുന്ന പരമ്പരകളിൽ ഉൾപെടുത്തിയിട്ടുണ്ട്. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം നൽകിയപ്പോൾ ഓസ്ട്രേലിയക്കെതിരെ അർഷ്ദീപ് സിങിനും വിശ്രമം അനുവദിച്ചു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, മൊഹമ്മദ്. ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മൊഹമ്മദ്. ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.