Skip to content

വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്, പക്ഷേ അവൻ്റെ പ്രകടനം അമ്പരിപ്പിച്ചു, ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരായ ഇന്ത്യൻ താരം സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ പ്രകടനം തന്നെ അമ്പരിപ്പിച്ചുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് താനിരുന്നതെങ്കിലും ആദ്യ പന്ത് മുതൽ സൂര്യകുമാർ കാണിച്ച ആർജവം താൻ ആസ്വദിച്ചുവെന്നും അഫ്രീദി പറഞ്ഞു.

” വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്. എതിരാളികൾ ആരായാലും ആ ഇന്നിങ്സിൻ്റെ പ്രാധാന്യം മനസ്സിലാക്കി മെല്ലെയാണ് കോഹ്ലി കളിച്ചത്. റൺസ് കണ്ടെത്തിയാൽ അത് തീർച്ചയായും നിങ്ങൾക്ക് ആത്മാവിശ്വാസം നൽകും. അതുകൊണ്ട് അവൻ സാഹചര്യത്തിനനുസരിച്ച് കളിച്ചു. ”

” പക്ഷേ സൂര്യകുമാർ യാദവ് ക്രീസിലെത്തി നേരിട്ട ആദ്യ പന്തിൽ തന്നെ ഫോർ നേടി. പിന്നാലെ അടുത്ത പന്തിലും ഫോർ നേടി. ആക്രമിച്ച് കളിക്കാനുള്ള ലൈസൻസോടെയാണ് അവനെത്തിയത്. ശരീരഭാഷ എന്നത് വളരെ പ്രധാനമാണ്. നിങ്ങൾ സിംഗിൾ നേടിയാലും ഡിഫൻഡ് ചെയ്താലും സിക്സ് നേടിയാലും ആത്മവിശ്വാസം കാണിക്കേണ്ടതുണ്ട്. ആ ഷോട്ടുകൾ പായിക്കുമ്പോൾ സൂര്യകുമാറിന് ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ പ്രകടനത്തോടെ അവൻ കാണികളെ രസിപ്പിക്കുകയും ചെയ്തു. ” ഷാഹിദ് അഫ്രീദി പറഞ്ഞു.