Skip to content

ജേസൺ റോയ് പുറത്ത്, ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജോസ് ബട്ട്ലർ നയിക്കുന്ന ടീമിൽ മാർക്ക് വുഡും ക്രിസ് വോക്സും തിരിച്ചെത്തിയപ്പോൾ മോശം ഫോമിൽ തുടരുന്ന ഓപ്പണർ ജേസൺ റോയ് ടീമിൽ നിന്നും പുറത്തായി. അതിനൊപ്പം തന്നെ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെയും ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഈ മാസം അവസാനമാണ് പാകിസ്ഥാനെതിരായ ടി20 പരമ്പര നടക്കുന്നത്. 7 , ടി20 മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടും. 2005 ന് ശേഷമുള്ള ഇംഗ്ലണ്ടിൻ്റെ ആദ്യ പാക് പര്യടനം കൂടിയാണിത്.

ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം ; ജോസ് ബട്ട്ലർ, മൊയിൻ അലി, ജോനാഥൻ ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാൻ, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ബെൻ, സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാർക്ക് വുഡ്.

പാകിസ്ഥാൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടി20 ടീം ; ജോസ് ബട്ട്‌ലർ, മൊയിൻ അലി, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, സാം കുറാൻ, ബെൻ ഡക്കറ്റ്, ലിയാം ഡോസൺ, റിച്ചാർഡ് ഗ്ലീസൺ, ടോം ഹെൽം, വിൽ ജാക്സ്, ഡേവിഡ് മലൻ, ആദിൽ, റാഷിദ്, ഫിൽ സാൾട്ട്, ഒല്ലി സ്റ്റോൺ, റീസ് ടോപ്ലി, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, ലൂക്ക് വുഡ്, മാർക്ക് വുഡ്