Skip to content

ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ഏഷ്യ കപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി ശ്രീലങ്ക. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു.

37 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 60 റൺസ് നേടിയ കുശാൽ മെൻഡിസും 33 പന്തിൽ 45 റൺസ് നേടിയ ഷണകയുമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി എബാദത് ഹൊസൈൻ മൂന്ന് വിക്കറ്റും ടസ്കിൻ അഹമ്മദ് രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 22 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 39 റൺസ് നേടിയ അഫീഫ് ഹൊസൈൻ, 26 പന്തിൽ 38 റൺസ് നേടിയ മേഹിദി ഹസൻ, 9 പന്തിൽ 24 റൺസ് നേടിയ മോസഡെക് ഹൊസൈൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്ക, കരുണരത്നെ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.