Skip to content

സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർസ് പോരാട്ടങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടൂർണമെൻ്റിൽ നിന്നും പുറത്തായി.

വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് രവീന്ദ്ര ജഡേജ ഏഷ്യ കപ്പിൽ നിന്നും പുറത്തായത്. ഔദ്യോഗിക പ്രസ്താവനയിലൂടെ ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ബാക്കപ്പ് താരങ്ങളിൽ ഒരാളായ അക്ഷർ പട്ടേലിനെയാണ് ജഡേജയ്‌ക്ക് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ മികച്ച പ്രകടനമായിരുന്നു ജഡേജ കാഴ്ച്ചവെച്ചത്. 29 പന്തിൽ 35 റൺസ് നേടി പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് ജഡേജ പടുത്തുയർത്തിയിരുന്നു. ഹോങ്കോങിനെതിരായ മത്സരത്തിൽ നാല് ഓവറിൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റും ജഡേജ നേടിയിരുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (wk), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ. , ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌നോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ