Skip to content

സച്ചിനെയോ കോഹ്ലിയോ അല്ല അവർ പിന്തുടരുന്നത് എം എസ് ധോണിയെയാണ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ടീമിലെ ഭാവിയിലെ സൂപ്പർ താരങ്ങളായ ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും സൂര്യകുമാർ യാദവും അടക്കമുളള താരങ്ങൾ പിന്തുടരുന്നത് സച്ചിൻ ടെണ്ടുൽക്കറുടെയോ വിരാട് കോഹ്ലിയുടെയോ പാതയല്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലതീഫ്.

” ക്രിക്കറ്റ് ഇപ്പോൾ മാറിയിരിക്കുന്നു. മുൻപ് കളിക്കാർ സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, വിരാട് കോഹ്ലി എന്നിവരെയാണ് പിന്തുടർന്നിരുന്നത്, അവരുടെ റെക്കോർഡുകൾ തകർക്കുകയായിരുന്നു പലരുടെയും ആഗ്രഹം. പക്ഷേ ഈ ഇന്ത്യൻ ടീമിൽ അവരുടെ ശൈലി പിന്തുടരാത്ത മൂന്നോ നാലോ പേരുണ്ട്. തീർച്ചയായും മറ്റുള്ളവരെ അവർ ബഹുമാനിക്കുന്നു, പക്ഷേ അവർ പിന്തുടരുന്നത് ധോണിയുടെ പാതയാണ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ് തുടങ്ങി ഇപ്പോൾ ദീപക് ഹൂഡ പോലും കളിക്കുന്നത് ധോണിയെ പോലെയാണ്. ” ലതീഫ് പറഞ്ഞു.

ടോപ്പ് ത്രീ മോശം ഫോമിലാണെങ്കിലും ഈ താരങ്ങളുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതെന്നും ടോപ്പ് ത്രീയിൽ അവസരം ലഭിക്കുന്നില്ലെങ്കിലും ഏതൊരു പൊസിഷനിലും തിളങ്ങാനുള്ള കഴിവ് സൂര്യകുമാർ യാദവിനുണ്ടെന്നും റാഷിദ് ലതീഫ് കൂട്ടിച്ചേർത്തു.