ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കിയത്.

ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ 22 പന്തിൽ 24 റൺസ് നേടിയാണ് ഷാക്കിബ് അൽ ഹസൻ പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ 6000 റൺസ് ഷാക്കിബ് പൂർത്തിയാക്കി. ഈ നാഴികക്കല്ല് പിന്നിട്ടതോടെ ടി20 ക്രിക്കറ്റിൽ 6000 റൺസും 400 വിക്കറ്റും നേടുന്ന രണ്ടാമത്തെ പ്ലേയറെന്ന റെക്കോർഡ് ഷാക്കിബ് അൽ ഹസൻ സ്വന്തമാക്കി.

549 മത്സരങ്ങളിൽ നിന്നും 6871 റൺസും 605 വിക്കറ്റും നേടിയിട്ടുള്ള മുൻ വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയാണ് ഇതിനുമുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.