Skip to content

ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സർപ്രൈസ് താരം

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ ടി20 വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ഡേവിഡും ഇടം നേടി. സിങ്കപ്പൂരിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഇനി ഓസ്ട്രേലിയക്ക് വേണ്ടിയായിരിക്കും അന്താരാഷ്ട്ര തലത്തിൽ കളിക്കുക.

ഐ പി എല്ലിലും മറ്റു ടി20 ലീഗുകളിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ടിം ഡേവിഡ് ടീമിൽ എത്തുന്നതോടെ ആരായിരിക്കും പ്ലേയിങ് ഇലവനിൽ നിന്നും പുറത്തുപോവുകയെന്ന് കണ്ടുതന്നെയറിയണം. ലോകകപ്പിനുള്ള ഇതേ ടീമായിരിക്കും ഈ മാസം നടക്കുന്ന ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലും കളിക്കുക.

ആരോൺ ഫിഞ്ച് (c), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാമ്പ.