Skip to content

അവനുള്ളപ്പോൾ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ് തോന്നുന്നത്, ഹാർദിക് പാണ്ഡ്യയെ ജാക്ക് കാലിസുമായി താരതമ്യം ചെയ്ത് മുൻ സൗത്താഫ്രിക്കൻ താരം

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ സൗത്താഫ്രിക്കൻ താരവും പാകിസ്ഥാൻ ടീമിൻ്റെ മുൻ ഹെഡ് കോച്ചുമായ മിക്കി ആർതർ. ഹാർദിക് പാണ്ഡ്യ ടീമിലുണ്ടെങ്കിൽ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും സൗത്താഫ്രിക്കൻ ടീമിലെ ജാക്വസ് കാലിസിനെയാണ് പാണ്ഡ്യ ഓർമിപ്പിക്കുന്നതെന്നും മിക്കി ആർതർ പറഞ്ഞു.

( Picture Source : Twitter )

പാകിസ്ഥാനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ടർ മികവിലാണ് ഇന്ത്യ 5 വിക്കറ്റിൻ്റെ ആവേശവിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെതിരെ നാലോവറിൽ 25 റൺസ് വഴങ്ങി കൊണ്ട് മൂന്ന് വിക്കറ്റുകൾ പാണ്ഡ്യ നേടിയിരുന്നു. മൊഹമ്മദ് റിസ്വാൻ, ഇഫ്തിഖാർ അഹമ്മദ്, ഖുഷ്ദിൽ ഷാ എന്നിവരെയാണ് ഹാർദിക് പാണ്ഡ്യ പുറത്താക്കിയത്. മറുപടി ബാറ്റിങിൽ ഒരു ഘട്ടത്തിൽ സമ്മർദ്ദത്തിലായ ഇന്ത്യയെ ജഡേജയ്ക്കൊപ്പം 52 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് 17 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയ പാണ്ഡ്യ വിജയത്തിലെത്തിക്കുകയായിരുന്നു.

( Picture Source : Twitter )

” ഹാർദിക് പാണ്ഡ്യ ടീമിലുണ്ടെങ്കിൽ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ്. അത് ജാക്വസ് കാലിസ് ഉണ്ടായിരുന്ന സൗത്താഫ്രിക്കൻ ടീമിനെയാണ് ഓർമിപ്പിക്കുന്നത്. നിങ്ങളുടെ ഫാസ്റ്റ് ബൗളർമാരിൽ ഒരാളാകാനും നിങ്ങളുടെ ടോപ്പ് 5 ബാറ്റ്സ്മാന്മാരിൽ ഒരാളാകാനും അവന് സാധിക്കും. ” മിക്കി ആർതർ പറഞ്ഞു.

( Picture Source : Twitter )

” അവൻ വീണ്ടും വീണ്ടും പക്വത കൈവരിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഐ പി എല്ലിൽ അവൻ്റെ ക്യാപ്റ്റൻസി വളരെ മികച്ചതായിരുന്നു. ടീമിനെ നന്നായി കൈകാര്യം ചെയ്യുവാനും സമ്മർദ്ദത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനും അവന് സാധിച്ചു. ” മിക്കി ആർതർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )