Skip to content

എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

മികച്ച പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ഇന്ത്യൻ വിജയത്തിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ജഡേജയും പങ്കുവഹിച്ചിരുന്നു. മത്സരത്തിന് അഭിമുഖത്തിനായി എത്തിയ ജഡേജയോട് ചോദ്യങ്ങൾ ചോദിക്കാനെത്തിയത് സഞ്ജയ് മഞ്ജരേക്കറായിരുന്നു. ജാഡ്ഡുവിന് എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന് ചോദിച്ചുകൊണ്ടാണ് മഞ്ജരേക്കർ തുടങ്ങിയത്.

ഒരു സമയത്ത് കമൻ്ററിയിലും സോഷ്യൽ മീഡിയയിലും അടക്കം രവീന്ദ്ര ജഡേജയെ ഏറെ വിമർശിച്ചിരുന്ന ഒരാളാണ് സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ ടി20 ടീമിലെ രവീന്ദ്ര ജഡേജയുടെ സ്ഥാനത്തെയാണ് പലപ്പോഴും മഞ്ജരേക്കർ ചോദ്യം ചെയ്തിരുന്നത്. വിമർശനങ്ങൾ അതിരുവിട്ടതിനെ തുടർന്ന് രവീന്ദ്ര ജഡേജ തന്നെ പരസ്യമായി തൻ്റെ അമർഷം പ്രകടിപ്പിച്ചിരുന്നു.

തന്നോട് സംസാരിക്കുവാൻ സമ്മതമാണോ എന്ന രസകരമായ ചോദ്യത്തോടെയാണ് ജഡേജയുമായുള്ള അഭിമുഖം സഞ്ജയ് മഞ്ജരേക്കർ ആരംഭിച്ചത്. ചിരിച്ചുകൊണ്ട് തീർച്ചയായും സമ്മതമാണെന്ന് ജഡേജ മറുപടി നൽകി.

വീഡിയോ ;

മത്സരത്തിൽ നാലാമനായി എത്തിയ ജഡേജ 29 പന്തിൽ 2 ഫോറും 2 സിക്സും അടക്കം 35 റൺസ് നേടിയാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 52 റൺസ് ജഡേജ കൂട്ടിച്ചേർത്തിരുന്നു.

” വളരെയധികം നന്ദി, അവസാനം വരെ കളിക്കുകയെന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. പാകിസ്ഥാന് മികച്ച ബൗളിങ് നിരയുണ്ട്, അവരുടെ ഫാസ്റ്റ് ബൗളർമാർ പിഴവുകൾ വരുത്തിയില്ല. എനിക്ക് മത്സരം ഫിനിഷ് ചെയ്യാമായിരുന്നു. പക്ഷേ ഹാർദിക് മികച്ച രീതിയിൽ കളിച്ചു. ക്രീസിലെത്തിയ ശേഷം തൻ്റെ ഷോട്ടുകൾ കളിക്കാൻ പോവുകയാണെന്ന് അവൻ പറഞ്ഞിരുന്നു. അവൻ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ചതിൽ സന്തോഷമുണ്ട്. ” മത്സരശേഷം രവീന്ദ്ര ജഡേജ പറഞ്ഞു.