Skip to content

റോസ് ടെയ്‌ലർക്ക് ശേഷം ഇതാദ്യം, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ നൂറാം മത്സരമാണിത്. ഇതോടെയാണ് മറ്റൊരു ഇന്ത്യൻ താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

( Picture Source : Twitter )

ടി20 ക്രിക്കറ്റിലും ഇന്ത്യയ്ക്ക് വേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 102 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 262 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

( Picture Source : Twitter )

മുൻ ന്യൂസിലൻഡ് താരം റോസ് ടെയ്ലറാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുള്ളത്. ന്യൂസിലൻഡിന് വേണ്ടി 112 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ടെയ്‌ലർ ഏകദിന ക്രിക്കറ്റിൽ 236 മത്സരങ്ങളിലും ടി20 ക്രിക്കറ്റിൽ 102 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ്മ(c), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക്(wk), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്

പാകിസ്ഥാൻ പ്ലേയിങ് ഇലവൻ ; ബാബർ അസം (c), മുഹമ്മദ് റിസ്‌വ (wk), ഫഖ്ർ സമാൻ, ഫഖ്ർ അഹമ്മദ്, ഖുഷ്ദൽ ഷാ, ആസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റയൂഫ്, ഷാനവാസ് ദേനി

( Picture Source : Twitter )