Skip to content

ഇനി പഞ്ചാബിന്റെ അമരക്കാരൻ അശ്വിൻ 

ഐപിൽ 11 ആം സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ ആയി രവിചന്ദ്ര അശ്വിനെ നിയമിച്ചു . ഇതാദ്യമായാണ് അശ്വിൻ Ipl ൽ ഒരു ടീമിനെ നയിക്കുന്നത് . യുവരാജ് സിംഗ് , ഡേവിഡ് മില്ലർ , kl രാഹുൽ എന്നിവരെ മറികടന്നാണ് അശ്വിൻ നായക സ്ഥാനം നേടിയത് . ആഭ്യന്തര ക്രിക്കറ്റിൽ തമിഴ് നാടിനെ നയിച്ചു പരിചയമുള്ള അശ്വിന്റെ നായക മികവിന് പഞ്ചാബിന് ഗുണകരമാകുമെന്ന് ടീം മാനേജ്‌മന്റ് പറഞ്ഞു . 

ലേലത്തിൽ 7.6 കോടി രൂപയ്ക്കാണ് അശ്വിനെ പഞ്ചാബ് സ്വന്തമ്മാക്കിയത്  . 2009 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു അശ്വിൻ തുടർന്ന് 2016 ൽ പുണെ ടീമിൽ എത്തിയ അശ്വിൻ 2017 Ipl ൽ പൂർണമായും ipl ൽ നിന്ന് വിട്ടുനിന്നിരുന്നു . ഇതാദ്യമായാണ് ധോണി നായിക്കാത്ത ടീമിൽ അശ്വിൻ കളിക്കുന്നത് .
Ipl സീസണുകൾ ഇതുവരെയും കിരീടം നേടാൻ സാധിക്കാത്ത ടീം ആണ് പഞ്ചാബ് .2014 ൽ മാത്രമാണ് ടീം ഫൈനലിലേക്ക് യോഗ്യത നേടിയത് .