Skip to content

അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി മോർനെ മോർക്കൽ

സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ മോർനെ മോർക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു . ഓസ്‌ട്രേലിയക്ക് എതിരായ 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് മോർക്കൽ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി  .

കുടുംബത്തോടൊപ്പം സമയം കണ്ടെത്തുവാൻ തനിക്ക് സാധിക്കുന്നില്ല താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് കുടുംബത്തിന് ആണെന്നും ഈ തീരുമാനം ജീവിതത്തിൽ ഗുണം ചെയ്യുമെന്നും മോർക്കൽ വ്യക്തമാക്കി . 

2006 ൽ ഇന്ത്യക്കെതിരെ ആയിരുന്നു മോർക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് . സൗത്താഫ്രിക്കക്ക് വേണ്ടി 83 ടെസ്റ്റ് മത്സരങ്ങൾ കളിച്ച മോർക്കൽ 294 വിക്കറ്റുകൾ നേടി . 117 എകദിനങ്ങളിൽ നിന്നും 188 വിക്കറ്റും 44 ടി20 മത്സരങ്ങളിൽ നിന്നും 47 വിക്കറ്റും മോർക്കൽ നേടിയിട്ടുണ്ട് . 

മോർക്കലിന്റെ വിടവാങ്ങൽ സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ സാരമായി ബാധിക്കും .