Skip to content

ടി20 റാങ്കിങ്ങിൽ കോഹ്ലിക്ക് കാലിടറി : മാക്‌സ്‌വെല്ലിന് മികച്ച നേട്ടം

ഐസിസി ബാറ്റ്‌സ്മാന്മാരുടെ ടി20 റാങ്കിങ്ങിൽ കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ന്യൂസിലാൻഡ് ബാറ്റ്സ്മാൻ കോളിൻ മൺറോയാണ് ഒന്നാമത്  . ട്രാൻസ് ട്രാൻസ്മാൻ സീരീസിലെ മികച്ച പ്രകടനമാണ് മൺറോയെ ഒന്നാമതെത്തിച്ചത് . ഇതേ സീരീസിലെ മികച്ച പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ രണ്ടാം സ്ഥാനത്തെത്തി . 233 റൺസ് ആണ് സീരീസിൽ മാക്‌സ്‌വെൽ അടിച്ചുകൂട്ടിയത് .

പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം മൂന്നാമതും ആരോൺ ഫിഞ്ച് നാലാമതും മാർട്ടിൻ ഗുപ്ടിൽ അഞ്ചാമതും ആണ് .  
ട്രാൻസ് ട്രാൻസ്മാൻ സീരീസിൽ 258 റൺസ് നേടിയ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ 127 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22 ആം സ്ഥാനത്തെത്തി . 

ബൗളർമാരുടെ റാങ്കിങ്ങിൽ റഷീദ് ഖാൻ ഒന്നാമതെത്തി . സിംബാബ്‌വെക്കെതിരായ ടി20 സീരീസിലെ മികച്ച പ്രകടനതിലൂടെയാണ് മിച്ചൽ സാന്റിനറെ മറികടന്ന് റഷീദ് ഖാൻ ഒന്നാമതെത്തിയത് . ന്യൂസിലാൻഡ് ബൗളർ സോധി ആണ് രണ്ടാമത് . ജസ്പ്രീത് ബുംറ 5 ആം സ്ഥാനത്തെത്തി . ആദ്യ 5ൽ ഉള്ള ഏക ഫാസ്റ്റ് ബൗളർ കൂടിയാണ് ബുംറ . 

ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഷാഖിബ് അൽ ഹസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗ്ലെൻ മാക്‌സ്‌വെൽ ഒന്നാമതെത്തി .