Skip to content

ആഫ്രിക്കയിൽ ഇന്ത്യൻ തേരോട്ടം 

സൗത്താഫ്രിക്കക്കെതിരായ മൂന്നാം t20 യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം . 7 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത് . ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി  .ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ രോഹിത് ശർമയാണ് ടീമിനെ നയിച്ചത് . 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ട്ടട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ധവാനും റെയ്നയും മികച്ച കൂട്ടുകെട്ട് പാടുത്തുയർത്തി  . 

റെയ്ന 27 പന്തിൽ 43 ഉം ധവാൻ 40 പന്തിൽ 47 ഉം റൺസ് നേടിയപ്പോൾ ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റിന് 172 എന്ന നിലയിൽ അവസാനിച്ചു .സൗത്താഫ്രിക്കക്ക് വേണ്ടി ജൂനിയർ ഡാല മൂന്ന് വിക്കറ്റും മോറിസ് 2 വിക്കറ്റും നേടി . 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്കക്ക് മോശം തുടക്കമാണ് ലഭിച്ചത് . പവർ പ്ലെയിൽ റൺസ് കണ്ടെത്താൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ കഷ്ടപെട്ടു. ക്യാപ്റ്റൻ ഡുമിനി 41 പന്തിൽ 55 റൺസ് നേടി . 24 പന്തിൽ 49 റൺസ് നേടിയ ജോങ്കർ അവസാനം vare പൊരുത്തിയെങ്കിലും വിജയം നേടികൊടുക്കുവാൻ സാധിച്ചില്ല . സൗത്താഫ്രിക്കൻ സ്കോർ 20 ഓവറിൽ 165-6 എന്ന നിലയിൽ അവസാനിച്ചു . 

4 ഓവറിൽ 24 റൺസ് മാത്രം വിട്ടു നൽകി 2 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ ആണ് ബൗളിംഗിൽ തിളങ്ങിയത് . 

സുരേഷ് റെയ്‌നയാണ് കളിയിലെ കേമൻ ഭുവനെശ്വർ കുമാർ ആണ് മാൻ ഓഫ് ദി സീരീസ് .