Skip to content

രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയി ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ നിയമിച്ചു . ഇതാദ്യമായാണ് ഒരു IPL ടീം ടെലിവിഷൻ ചാനലിലൂടെ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നത് . 

കഴിഞ്ഞ സീസണിൽ റൈസിംഗ് പുനെയെ നയിച്ച സ്മിത്ത് ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു . ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയതും സ്റ്റീവ് സ്മിത്ത് ആയിരുന്നു . 

മികച്ച താരങ്ങളെ ആണ് രാജസ്ഥാൻ ഇത്തവണ നേടിയത് .ഏറ്റവും വില കൂടിയ രണ്ട് കളിക്കാരെയും സ്വന്തമാക്കിയത് രാജസ്ഥാൻ ആയിരുന്നു . 
മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ഷെയിൻ വോൺ മെന്റർ ആയി നേരത്തെ ടീം മാനേജ്‌മന്റ് നിയമിച്ചിരുന്നു .