Skip to content

ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെ ഓസ്ട്രേലിയക്ക് ആർപ്പുവിളിച്ച് നന്ദി പറഞ്ഞ് ശ്രീലങ്കൻ ആരാധകർ, വീഡിയോ കാണാം

ദുഷ്കരമായ സമയത്തും ശ്രീലങ്കൻ പര്യടനത്തിൽ നിന്നും പിന്മാറാതെ ലിമിറ്റഡ് ഓവർ പരമ്പരകൾ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ ടീമിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ ആരാധകർ. ഏകദിന പരമ്പരയിലെ അവസാന മത്സരം പൂർത്തിയായതോടെയാണ് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഓരോ ആരാധകനും ഓസ്ട്രേലിയക്ക് വേണ്ടി ആർപ്പുവിളിച്ചുകൊണ്ട് നന്ദി പ്രകടിപ്പിച്ചത്.

( Picture Source : Twitter )

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ആഭ്യന്തര കലാപങ്ങളും അരങ്ങേറുന്നതിനിടെയാണ് ശ്രീലങ്കൻ പര്യടനത്തിനായി ഓസ്ട്രേലിയ എത്തിയത്. പര്യടനം ഉപേക്ഷിക്കുമെന്ന് ഏവരും കരുതിയെങ്കിലും പ്രതിസന്ധികൾ തരണം ലിമിറ്റഡ് ഓവർ പരമ്പരകൾ വിജയകരമായ പൂർത്തിയാക്കുവാൻ ഇരു ക്രിക്കറ്റ് ബോർഡുകൾക്കും സാധിച്ചു. അവസാന മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ഏകദിന പരമ്പര 3-2 ന് ശ്രീലങ്ക സ്വന്തമാക്കി. അവസാന മത്സരത്തിന് ശേഷം ഓസ്ട്രേലിയൻ ടീമിന് വേണ്ടിയുളള ആരാധകരുടെ നന്ദി പറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്.

വീഡിയോ ;

അഞ്ചാം മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം 39.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഓസ്ട്രേലിയക്ക് വേണ്ടി അലക്സ് കാരി 45 റൺസും മാർനസ് ലാബുഷെയ്ൻ 31 റൺസും നേടി. നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 75 റൺസ് നേടിയ കരുണരത്നെയാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഒരു ഘട്ടത്തിൽ 85 റൺസിന് 8 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് കരുണരത്നെ ടീമിനെ തിരിച്ചെത്തിച്ചത്. കരുണരത്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്, കുശാൽ മെൻഡിസാണ് പ്ലേയർ ഓഫ് ദി സിരീസ്.

( Picture Source : Twitter )