Skip to content

മാക്‌സ്‌വെല്ലിനും ഫിഞ്ചിനും ആദ്യ ഐപിൽ മത്സരം നഷ്ട്ടമാകും

ഐപിൽ തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ഡെയർ ഡെവിൾസിനും കിങ്‌സ് ഇലവൻ പഞ്ചാബിനും നിരാശവാർത്ത . ഏപ്രിൽ 8 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇരു ടീമുകൾക്കും അവരുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ നഷ്ട്ടമാകും . 

ഏപ്രിൽ 7 ന് ഫിഞ്ച് വിവാഹിതൻ ആകുന്നതിനാലാണ് ഇരു താരങ്ങൾക്കു ആദ്യ മത്സരം നഷ്ട്ടമാകുന്നത് . വളരെ പ്രേതീക്ഷയോടെയാണ് ഈ സീസണിൽ ഇതുവരെ ചാമ്പ്യന്മാർ ആകാൻ കഴിയാത്ത പഞ്ചാബും ഡൽഹിയും എത്തുന്നത് . 

മികച്ച ടീമിനെയാണ് ഇരു ടീമുകളും ലേലത്തിലൂടെ നേടിയെടുത്തത് . കഴിഞ്ഞ 3 വർഷമായി പഞ്ചാബിന്റെ താരമായിരുന്ന മാക്‌സ്‌വെൽ ഇത്തവണ കളിക്കുന്നത് ഡൽഹിക്ക് വേണ്ടിയാണ് . മറുഭാഗത്ത്  ഐപിഎല്ലിൽ തന്റെ ആറാം ടീമായ പഞ്ചാബിന് വേണ്ടിയാണ് ഫിഞ്ച് കളിക്കാൻ ഇറങ്ങുന്നത് .