Skip to content

കോഹ്‌ലിക്ക് കാലിസിന്റെ വക ഉപദേശം

സൗത്ത് ആഫ്രിക്കയിൽ വെച്ച് ആദ്യ ഏകദിന പരമ്പര നേടിയ കോഹ്‌ലിക്കും കൂട്ടർക്കും അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയത് . എന്നാല് മുൻ സൗത്ത് ആഫ്രിക്കൻ താരം കാല്ലിസിന്റെ വക കോഹ്‌ലിയെ തേടിയെത്തിയത് ഉപദേശമാണ് , കളിക്കളത്തിൽ അഗ്ഗ്രഷൻ കുറക്കണമെന്നാണ് കാലിസിന്റെ ഉപദേശം .

കളിക്കളത്തിൽ തന്നെ പരിഹസിച്ചവർക്ക് ബാറ്റ് കൊണ്ടും നാക്ക്‌ കൊണ്ടും ചുട്ട മറുപടി കൊടുക്കുന്ന ശൈലിയാണ് കോഹ്‌ലിയുടെത് . നായകനെന്ന നിലയിൽ ഇത് കുറയ്ക്കണമെന്നാണ് കാലിസിന്റെ അഭിപ്രായം .

കാലിസിന്റെ വാക്കുകൾ ഇങ്ങനെ :

” ഒരു നായകൻ എന്ന നിലയിൽ എപ്പോഴും അഗ്ഗ്രസിവ് ആകാൻ കഴിയില്ല , മാത്രമല്ല നായകൻ എന്ന നിലയിൽ ചെറുപ്പമാണ് . അൽപം കൂടി കഴിഞ്ഞാൽ കുറച്ചു കൂടി കൂളാവാൻ കോഹ്‌ലിക്ക് കഴിയും . മികച്ച താരമാണ് കോഹ്ലി . ”

ഇനി ഏകദിന പരമ്പരയിൽ അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ് . 16 നാണ് അവസാന മത്സരം . 3 മത്സരങ്ങൾ അടങ്ങുന്ന T20 പരമ്പര 18 ന് തുടങ്ങും .

വീഡിയോ കാണാം