Skip to content

23 ആം ഓവറിൽ 23 സെക്കൻഡ് കയ്യടിച്ച് ഷെയ്ൻ വോണിനെ ആദരിച്ച് ലോർഡ്സ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ നിര്യാതനായ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന് ആദരമർപ്പിച്ച് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ 23 ആം ഓവറിലാണ് കളിക്കാരും കാണികളും അടക്കമുള്ളവർ 23 സെക്കൻഡ് കയ്യടിച്ചുകൊണ്ട് ഇതിഹാസ താരത്തിനെ ആദരിച്ചത്.

ഈ വർഷം മാർച്ച് നാലിനാണ് ഷെയ്ൻ വോൺ മരണപെട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് ഷെയ്ൻ വോൺ. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ 4 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 19 വിക്കറ്റ് വോൺ നേടിയിട്ടുണ്ട്.

വീഡിയോ ;

മത്സരത്തിൽ മികച്ച തുടക്കമാണ് ആതിഥേയരായ ഇംഗ്ലണ്ടിന് ലഭിച്ചത്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിനെ ആദ്യ ഇന്നിങ്സിൽ 132 റൺസിന് ഇംഗ്ലണ്ട് പുറത്താക്കി. 66 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും 13 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ മാറ്റി പോട്ട്‌സുമാണ് ന്യൂസിലൻഡിനെ തകർത്തത്. ബ്രോഡും ക്യാപ്റ്റൻ സ്റ്റോക്സും ഓരോ വിക്കറ്റ് വീതം നേടി.

50 പന്തിൽ 42 റൺസ് നേടിയ കോളിൻ ഡി ഗ്രാൻഡ്ഹോമും 23 പന്തിൽ 26 റൺസ് നേടിയ ടിം സൗത്തീയും മാത്രമാണ് ന്യൂസിലൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

( Picture Source : Twitter )