Skip to content

വീണ്ടും വിവാദ തീരുമാനവുമായി അമ്പയർ, ഡ്രസിങ് റൂമിൽ നിയന്ത്രണം വിട്ട് ഹെൽമറ്റും ബാറ്റും വലിച്ചെറിഞ്ഞ് മാത്യൂ വേഡ്, വീഡിയൊ

ഈ ഐ പി എൽ നിരവധി തവണയാണ് മോശം തീരുമാനങ്ങൾ അമ്പയറുടെ ഭാഗത്തുനിന്നുമുണ്ടായത്. ടെക്നോളജിയുടെ ഉപയോഗത്തിലും ഇക്കുറി പിഴവുകൾ പറ്റിയിരുന്നു. ഇപ്പോഴിതാ ടൂർണമെൻ്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അമ്പയറുടെ തീരുമാനവും ടെക്നോളജിയിലെ പിഴവും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇക്കുറി ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്സ്മാൻ മാത്യൂ വേഡാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിന് ഇരയായത്.

ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ ആറാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ രണ്ടാം പന്തിൽ വേഡ് സ്വീപ് ചെയ്യുവാൻ ശ്രമിച്ചുവെങ്കിലും പന്ത് മിഡിൽ ചെയ്യുവാൻ താരത്തിന് സാധിച്ചില്ല. പന്ത് ബാറ്റിൽ തട്ടുന്നത് ഒറ്റനോട്ടത്തിൽ കാണാൻ സാധിച്ചിരുന്നു. ബാറ്റിൽ തട്ടിയ പന്ത് പാഡിൽ കൊണ്ടതോടെ ആർ സീ ബി താരങ്ങൾ അപ്പീൽ ചെയ്യുകയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.

വീഡിയോ ;

ബാറ്റിൽ കൊണ്ടുവെന്ന ആത്മവിശ്വാസത്തോടെ വേഡ് റിവ്യൂ നൽകിയെങ്കിലും അൾട്രാ എഡ്ജിൽ സ്പൈക്കൊന്നും കാണിച്ചില്ല. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ തേർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു. തീരുമാനത്തിൽ ക്ഷുഭിതനായാണ് വേഡ് ക്രീസ് വിട്ടത്. ഡ്രസ്സിങ് റൂമിൽ എത്തിയ താരം ദേഷ്യത്താൽ ഹെൽമറ്റ് വലിച്ചെറിയുകയും ബാറ്റ് കൊണ്ട് നിലത്ത് അടിക്കുകയും ചെയ്തു.

പ്ലേയോഫ് യോഗ്യത നേടുവാൻ ആർ സീ ബിയ്ക്ക് വിജയം അനിവാര്യമാണ്. ഗുജറാത്ത് ടൈറ്റൻസ് ഇതിനോടകം യോഗ്യത നേടികഴിഞ്ഞു.