Skip to content

ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ 

ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ ടീമുകൾ തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ .

നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ ജയിച്ചിരുന്നു .

മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ക്യാപ്റ്റൻ മോർഗൻ ഇല്ലാതെ ജോസ് ബട്ട്ലറുടെ നേതൃത്വത്തിൽ ആയിരുന്നു ഇംഗ്ലണ്ട് ഇറങ്ങിയത് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടി . തുടക്കത്തിൽ വിക്കറ്റുകൾ നഷ്ട്ടപെട്ട് തകർന്നടിഞ്ഞ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബട്ട്ലറും സാം ബില്ലിങ്‌സും ചേർന്നാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് ബട്ട്ലർ 46 ഉം ബില്ലിംഗ്സ് 29 ഉം റൺസ് നേടി .

കെയ്ൻ റിച്ചാർഡ്സൺ 3 വിക്കറ്റുകൾ വീഴ്ത്തി .

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ ക്യാപ്റ്റൻ വാർണറിനെ (2) നഷ്ട്ടപ്പെട്ടെങ്കിലും ക്രിസ് ലിന്നും ഷോർട്ടും ഗ്ലെൻ മാക്‌സ്‌വെല്ലും ഫിഞ്ചും തകർത്തടിച്ചതോടെ അനായാസ വിജയം നേടി .

19 പന്തിൽ 31 റൺസ് നേടിയ ക്രിസ് ലിന്നും 26 പന്തിൽ 39 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും പുറത്തായെങ്കിലും 36 റൺസ് നേടിയ ഷോർട്ടും 5 പന്തിൽ 20 റൺസ് നേടിയ ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം നേടിക്കൊടുത്തു .

ഇന്നത്തെ മത്സരത്തോടെ ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ടി20 യിൽ 1000 റൺസ് തികച്ചു . അന്താരാഷ്ട്ര ടി2പി യിൽ 1000 റൺസ് നേടുന്ന നാലാമത്തെ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻ ആണ് ഗ്ലെൻ മാക്‌സ്‌വെൽ .

കെയ്ൻ റിച്ചാർഡ്സൺ ആണ് മാൻ ഓഫ് ദി മാച്ച് .