Skip to content

അപൂർവ്വ നേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

സൗത്താഫ്രിക്കയിലെ തന്റെ ആദ്യ സെഞ്ചുറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ .ഇന്ന് നൂറാം ഏകദിനം കളിക്കാനിറങ്ങിയ ധവാൻ ഏകദിന കരിയറിലെ പതിമൂന്നാം സെഞ്ചുറി തികച്ചു . ഇതാദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റ്‌സ്മാൻ നൂറാം ഏകദിനത്തിൽ സെഞ്ചുറി നേടുന്നത് . 

നൂറാം ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ ബാറ്റ്‌സ്മാൻ ആണ് ശിഖാർ ധവാൻ . ധവാന് മുൻപ് അവസാനമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ആണ് ഈ നേട്ടം സ്വന്തമാക്കിയത് . 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് നേടി . ശിഖാർ ധവാൻ 105 പന്തിൽ 109 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി 83 പന്തിൽ 75 റൺസും ധോണി 43 പന്തിൽ 42റൺസും നേടി .

അവസാന ഓവറിൽ തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കൻ ബൗളർമാർ കാഴ്ച്ച വെച്ചത് . അവസാന 10 ഓവറിൽ 59 റൺസ് മാത്രം വിട്ടു കൊടുത്ത് അവർ 3 വിക്കറ്റുകൾ വീഴ്ത്തി . 

നൂറാം ഏകദിനത്തിൽ സെഞ്ചുറി നേടിയവർ 

  • Greenidge 
  • Cairns 
  • Mohd Yousaf 
  • Trescothick 
  • Sarwan 
  • ക്രിസ് ഗെയ്ൽ 
  • കുമാർ സംഗക്കാര
  • ഡേവിഡ് വാർണർ 
  • ശിഖാർ ധവാൻ