Skip to content

നൂറാം ഏകദിനത്തിൽ നൂറടിച്ച്‌ ശിഖാർ ധവാൻ 

സൗത്താഫ്രിക്കക്ക് എതിരായ നാലാം ഏകദിനത്തിൽ ശിഖാർ ധവാന് തകർപ്പൻ സെഞ്ചുറി . ധവാന്റെ നൂറാം ഏകദിനം കൂടിയാണിത് . ഏകദിന കരിയറിലെ പതിമൂന്നാം സെഞ്ചുറിയാണിത് . 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ 33.1 ഓവറിൽ 191 ന് 2 എന്ന നിലയിലാണ്.  ശിഖാർ ധവാനും അജിൻക്യ രഹാനെയും ആണ് ക്രീസിൽ . 
ക്യാപ്റ്റൻ വിരാട് കോഹ്ലി , രോഹിത് ശർമ്മ എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത് . രോഹിത് 5 റൺസ് നേടി പുറത്തായി വീണ്ടും നിരാശപ്പെടുത്തിയപ്പോൾ കോഹ്ലി 83 പന്തിൽ 73 റൺസ് നേടി പുറത്തായി . 

രാബാട ക്രിസ് മോറിസ് എന്നിവർ ആണ് വിക്കറ്റ് നേടിയത് . 

പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനവും ജയിച്ച ഇന്ത്യക്ക് ഈ മത്സരം കൂടെ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം .