Skip to content

നൂറാം ഏകദിനത്തിനൊരുങ്ങി ശിഖാർ ധവാൻ 

ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാന് നാളെ നൂറാം ഏകദിന  മത്സരം. നാളത്തെ മത്സരത്തോടെ നൂറ് ഏകദിന മത്സരങ്ങൾ കളിക്കുന്ന 34 ആം ഇന്ത്യക്കാരൻ ആയി ധവാൻ മാറും . 

99 മത്സരങ്ങൾ പൂർത്തിയാക്കിയ ധവാൻ 45.65 ശരാശരിയിൽ 4200 റൺസ് നേടിയിട്ടുണ്ട് . 12 സെഞ്ചുറിയും 25 ഫിഫ്റ്റിയും ധവാൻ ഏകദിനത്തിൽ സ്വന്തമാക്കി . 
2010 ഒക്ടോബറിൽ ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു ശിഖാർ ധവാൻ ഏകദിനത്തിൽ അരങ്ങേറിയത് . 2013 ചാമ്പ്യൻസ് ട്രോഫിയിലും 2017 ചാമ്പ്യൻസ് ട്രോഫിയിലും ധവാൻ ആയിരുന്നു ടോപ് സ്‌കോറർ . ഐസിസി ടൂർണമെന്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും ഈ 32 കാരന്റെ പേരിലാണ് . 2015 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയതും ധവാൻ ആയിരുന്നു . 

തന്റെ ഏകദിന കരിയറിലെ നൂറാം ഏകദിനത്തിൽ തകർപ്പൻ പ്രകടനം നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ .