Skip to content

എന്താണ് പിങ്ക് ഏകദിനം 

ഇന്ത്യ സൗത്താഫ്രിക്ക ഏകദിന സീരിസിലെ പിങ്ക് ഏകദിനം നാളെ നടക്കും . സൗത്താഫ്രിക്കയുടെ ഏഴാം പിങ്ക് ഏകദിനമാണ് നാളെ നടന്നത്. 

പിങ്ക് ഏകദിനത്തിന് പിന്നിൽ 

സ്തനാർബുദതിനെതിരായ ബോധവത്കരണത്തിനായാണ്  പിങ്ക് ഏകദിനം നടത്തപ്പെടുന്നത്‌ . ഇതിലൂടെ ലഭിക്കുന്ന വരുമാനം സ്തനാർബുദം ബാധിച്ച രോഗികൾക്കായാണ് ഉപയോഗിക്കുന്നത് . 
ഇതുവരെ നടന്ന 6 പിങ്ക് ഏകദിനങ്ങളിലും വിജയം സൗത്താഫ്രിക്കക്ക് ആയിരുന്നു . 2011 ൽ ആണ് ആദ്യ പിങ്ക് ഏകദിനം നടന്നത് . 2013 ൽ ഇരു ടീമുകളും പിങ്ക് ഏകദിനത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം സൗത്താഫ്രിക്കക്ക് ഒപ്പമായിരുന്നു . 47 പന്തിൽ 77 റൺസ് നേടി അന്ന് തകർത്തടിച്ചത് ഡിവില്ലിയേഴ്സ് ആയിരുന്നു . ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 358 /4 എന്ന കൂറ്റൻ സ്കോർ നേടിയ മത്സരത്തിൽ ഇന്ത്യ 141 റൺസിന്റെ പരാജയം ഏറ്റുവാങ്ങി . 
2015 ൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ ആണ് ഡിവില്ലിയേഴ്സ് ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയത് 49 പന്തിൽ 149 റൺസ് അന്ന് ഡിവില്ലിയേഴ്സ് നേടി . 

നാളത്തെ പിങ്ക് ഏകദിനത്തിലും സൗത്താഫ്രിക്ക ആഗ്രഹിക്കുന്നത് ഇതുപോലൊരു ഇന്നിങ്‌സ് തന്നെയാണ് . നാളത്തെ മത്സരത്തിൽ സൗത്താഫ്രിക്കക്ക് വിജയം അനിവാര്യമാണ് . എന്നാൽ നാളെ വിജയം സ്വന്തമാക്കിയൽ സൗത്താഫ്രിക്കയിലേ ആദ്യ ഏകദിന സീരീസ് എന്ന ചരിത്ര നേട്ടം ഇന്ത്യക്കു സ്വന്തമാക്കാം