Skip to content

സൗത്താഫ്രിക്കക്ക് ആശ്വാസമായി ഡിവില്ലിയേഴ്സിന്റെ തിരിച്ചു വരവ് 

തുടർതോൽവികളിൽ വീർപ്പുമുട്ടുന്ന സൗത്താഫ്രിക്കക്ക് ആശ്വാസമായി ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവ് . അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ ഡിവില്ലിയേഴ്സിനെയും ഉൾപ്പെടുത്തി . വിരലിനേറ്റ പരിക്ക് മൂലമാണ് ഡിവില്ലിയേഴ്സിന് ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ട്ടമായത് . എന്നാൽ നാലാം ഏകദിനം ഡിവില്ലിയേഴ്സ് കളിക്കുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .

എന്നാൽ പരിക്ക് പറ്റി പുറത്തുപോയ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസിനും ഡീകോക്കിനും  തുടർന്നുള്ള മത്സരങ്ങളും ടി20 പരമ്പരയും നഷ്ട്ടമാകും . 

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനവും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുവെന്ദ്ര ചഹാലിന്റെയും ബൗളിങ് മികവുമാണ് ഇന്ത്യക്ക് ആദ്യ മൂന്ന് ഏകദിനത്തിലും മേൽകൈ നേടി കൊടുത്തത് . തുടർന്നുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമേ സൗത്താഫ്രിക്കക്ക് പരമ്പര സമനിലയിലാക്കാൻ സാധിക്കൂ . 
South Africa squad for last three ODIs: 

Aiden Markram (c), Hashim Amla, AB de Villiers, JP Duminy, Imran Tahir, Heinrich Klaasen (wk), David Miller, Morne Morkel, Chris Morris, Lungisani Ngidi, Andile Phehlukwayo, Kagiso Rabada, Tabraiz Shamsi, Khayelihle Zondo, Farhaan Behardien.