Skip to content

പഞ്ചാബ് കിങ്സിനെതിരെ അനായാസ വിജയം, പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജുവും കൂട്ടരും. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. സീസണിലെ റോയൽസിൻ്റെ ഏഴാം വിജയമാണിത്. വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കുവാൻ റോയൽസിന് സാധിച്ചു.

( Picture Source : IPL )

41 പന്തിൽ 68 റൺസ് നേടിയ യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയത്. ജോസ് ബട്ട്ലർ 16 പന്തിൽ 30 റൺസും ക്യാപ്റ്റൻ സഞ്ജു സാംസൺ 12 പന്തിൽ 23 റൺസും നേടി പുറത്തായപ്പോൾ ഷിംറോൺ ഹെറ്റ്മയർ 16 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങസ് 40 പന്തിൽ 56 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 18 പന്തിൽ 38 റൺസ് നേടിയ ജിതേഷ് വർമ്മ, 18 പന്തിൽ 27 റൺസ് നേടിയ രാജപക്സ, 14 പന്തിൽ 22 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : IPL )

രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാൽ നാലോവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റും പ്രസീദ് കൃഷണ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )

സീസണിലെ രാജസ്ഥാൻ റോയൽസിൻ്റെ ഏഴാം വിജയമാണിത്. മേയ് 11 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. മേയ് 13 ന് ആർ സീ ബിയ്ക്കെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )