Skip to content

തകർത്താടി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം 

മാക്‌സ്‌വെല്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഓസ്‌ട്രേലിയക്ക് ഈ ഇഗ്ലണ്ടിനെതിരെ 5 വിക്കറ്റിന്റെ വിജയം . ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മാക്‌സ്‌വെൽ തകർത്താടിയപ്പോൾ ഇംഗ്ലണ്ടിന് മറുപടിയില്ലായിരുന്നു. 58 പന്തിൽ നിന്നാണ് മാക്‌സ്‌വെൽ തന്റെ രണ്ടാം ടി20 സെഞ്ചുറി നേടിയത് . 

ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടി .36 പന്തിൽ 50 റൺസ് നേടിയ ഡേവിഡ് മലാൻ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത് . മാക്‌സ്‌വെൽ 3 വിക്കറ്റും അഗർ 2 വിക്കറ്റും നേടി . 

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 9 പന്തുകൾ ശേഷിക്കെ ലക്ഷ്യം കണ്ടു . 58 പന്തിൽ 103 റൺസ് നേടി പുറത്താകാതെ നിന്ന മാക്‌സ്‌വെൽ ആണ് ഓസ്ട്രേലിയക്ക്‌ അനായാസ വിജയം നല്കിയത് . ഷോർട്ട് 20 പന്തിൽ 30 റൺസ്2 എടുത്തു . 

ടീമിന് ജയിക്കാൻ ഒരു റൺസ് മാത്രം മതിയെന്നിരിക്കെ 97 ൽ നിൽക്കുകയായിരുന്ന മാക്‌സ്‌വെൽ 6 നേടി ആവേശകാരമായാണ് സെഞ്ചുറി നേടിയത് .