Skip to content

തകർത്തടിച്ച്‌ സ്‌മൃതി ഇന്ത്യൻ വുമൺസിന് മികച്ച സ്കോർ 

സൗത്താഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വുമൺസിന് മികച്ച സ്കോർ . സെഞ്ചുറി നേടിയ ഓപ്പണർ സ്‌മൃതി മന്ദാനയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത് . 

കരിയറിലെ അഞ്ചാം ഏകദിന സെഞ്ചുറിയാണ് സ്‌മൃതി ഇന്ന് നേടിയത്.  സൗത്താഫ്രിക്കയിൽ സെഞ്ചുറി നേടിയതോടെ മൂന്ന് രാജ്യങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റെക്കോഡ് സ്‌മൃതി സ്വന്തമാക്കി .

നിശ്ചിത 50 ഓവറിൽ ഇന്ത്യ  3 വിക്കറ്റ് നഷ്ട്ടത്തിൽ 302 റൺസ് എടുത്തു . സ്‌മൃതി 129 പന്തിൽ 135 റൺസും ഹെർമൻപ്രീത് കൗർ 55 ഉം വേദ കൃഷ്ണമൂർത്തി 35 പന്തിൽ 51 റൺസ് നേടി . 

പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ ജയിച്ചിരുന്നു .