Skip to content

സെഞ്ചുറി നേടി കോഹ്ലി ഇന്ത്യക്ക് മികച്ച സ്കോർ 

കൊഹ്‌ലിയുടെ ബാറ്റിങ് മികവിൽ സൗത്താഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ . നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ട്ടത്തിൽ 303 റൺസ് നേടി . 159 പന്തിൽ 160 നേടി പുറത്താകാതെ നിന്ന ഇന്ത്യൻ നായകൻ ആണ് ഇന്ത്യൻ സ്കോർ 300 കടത്തിയത് . 

തുടക്കത്തിൽ രോഹിതിനെ നഷ്ട്ടട്ടെങ്കിലും ധവാനുമായി കൂടിച്ചേർന്ന് കോഹ്ലി ഇന്ത്യയെ മുന്നോട്ട് നയിച്ചു .  63 പന്തിൽ 76 റൺസ് നേടിയ ധവാൻ പുറത്തായത്തിന് ശേഷം ക്രീസിൽ എത്തിയവർക്ക് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കരിയറിലെ മൂന്നാം 150 + നേടി കോഹ്ലി ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചു . ഏകദിന കരിയറിലെ 34 ആം സെഞ്ചുറിയാണ് കോഹ്ലി നേടിയത് .  

സൗത്താഫ്രിക്കയിൽ ഒരു ഇന്ത്യൻ3 ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത് .